പോഷകഗുണമുള്ള ഭക്ഷണരീതിയുടെ അഭാവം മൂലം ത്വക്കിൽ ചുളിവുകളും പാടുകളും ഉണ്ടാകുന്നു. ആരോഗ്യകരമായ ഭക്ഷണരീതി ചർമത്തെ കൂടുതൽ ഓജസ്സുറ്റതാക്കുന്നു. ചർമകാന്തിക്ക് ഉതകുന്ന ഭക്ഷണം കഴിക്കേണ്ടത് അനിവാര്യമാണ്.
സുന്ദരമായ ചർമം ആരാണ് ആഗ്രഹിക്കാത്തത്. എല്ലാവരുടെയും സ്വപ്നമാണത്. സൗന്ദര്യമുള്ള, തിളങ്ങുന്ന ചർമം എന്നത് നമ്മൾ കഴിക്കുന്ന ആഹാരത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന കാര്യം മറക്കരുത്. പക്ഷേ സൗന്ദര്യം വർധിപ്പിക്കാനായി ഏതുതരം ഭക്ഷണ രീതി തെരഞ്ഞെടുക്കണമെന്ന കാര്യത്തിൽ ഏവർക്കും സംശയമാണ്. ശരീരസൗന്ദര്യം കൂട്ടാൻ സഹായിക്കുന്ന പഴങ്ങളെയും പച്ചക്കറികളെയും കുറിച്ചറിയാം...
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. നമ്മുടെ ഭക്ഷണരീതിയിലുള്ള വ്യതിയാനം ആദ്യം ബാധിക്കുന്നത് ത്വക്കിനെയാണ്.
പോഷകഗുണമുള്ള ഭക്ഷണ രീതിയുടെ അഭാവം മൂലം ത്വക്കിൽ ചുളിവുകളും പാടുകളും ഉണ്ടാകുന്നു. ആരോഗ്യകരമായ ഭക്ഷണരീതി ചർമ്മത്തെ കൂടുതൽ ഓജസുറ്റതാക്കുന്നു. ചർമ്മകാന്തിക്ക് ഉതകുന്ന ഭക്ഷണം കഴിക്കേണ്ടത് അനിവാര്യമാണ്.
ബീറ്റ് റൂട്ട്
ബീറ്റ്റൂട്ട് Anthocyaniന്റെ കലവറയാണ്. ഇതിനകത്തുള്ള ശക്തമായ ആന്റി ഓക്സിഡന്റുകൾ ചർമം വരളുന്നത് തടയും. പ്രായാധിക്യത്തെ ചെറുക്കുന്നതിനും ചർമത്തിൽ ചുളിവുകൾ ഇല്ലാതാക്കുന്നതിനും ബീറ്റ്റൂട്ടിന്റെ ഉപയോഗം സഹായിക്കും . കാരറ്റ് ബീറ്റാകരോട്ടിൻ കാരറ്റിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരം ബീറ്റാ കരോട്ടിനെ വിറ്റാമിൻ-എ ആക്കി മാറ്റും. ആരോഗ്യമുള്ള ചർമത്തിന് ജീവകം-എ അതിപ്രധാനമാണ്. പ്രായാധിക്യത്തെ ചെറുക്കുന്നതിനും ചർമത്തെ ചുളിവുകളിൽ നിന്നും സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
തക്കാളി
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈകോപിൻ എന്ന ആന്റി ഓക്സിഡന്റ് സൂര്യതാപത്തിൽ നിന്നും പ്രായാധിക്യത്തിൽ നിന്നും ചർമത്തെ സംരക്ഷിക്കുന്നു. തക്കാളി അസിഡിക് ആയതിനാൽ ഇതിന്റെ പൾപ് മുഖാരു ഉണങ്ങുന്നതിനും ചർമത്തിന്റെ സുഷിരങ്ങളെ മുറുക്കുന്നതിനും സഹായിക്കുന്നു. ചർമത്തിന്റെ സ്വാഭാവിക നിറം നിലനിർത്താൻ ലെകോപിൻ സഹായിക്കും.
വെള്ളരിക്ക
കണ്ണിന്റെ ക്ഷീണം അകറ്റുന്നതിനും കൺതടങ്ങളിലെ കറുപ്പു നിറം മാറുന്നതിനും കണ്ണിനു കുളിർമ കിട്ടുന്നതിനും വെള്ളരിക്ക ഉപയോഗിക്കുന്നു. വെള്ളരിക്കയിൽ ജലാംശം കൂടുതലാണ്. അതുകൊണ്ട് വെള്ളരിക്ക ശരീരത്തിന് ഏറെ അവശ്യമായ ഒരു പച്ചക്കറിയാണ്.
ഇലക്കറികൾ
ഇലക്കറികൾ ആന്റിഓക്സിഡന്റിനാൽ സ്മ്പുഷ്ടമാണ്. നമ്മുടെ ചർമത്തെ ചുളിവുകളിൽ നിന്നും പ്രായാധിക്യത്തിൽ നിന്നും സംരക്ഷിക്കുന്നു. ചർമകോശങ്ങളെ ശക്തിപ്പെടുത്തുകയും ശരീരത്തിലു ള്ള വിഷലിപ്തമായ മാലിന്യങ്ങൾ നീക്കം ചെയ്യാനും ഇലക്കറികൾ സഹായിക്കുന്നു. പച്ചനിറമുള്ള പച്ചക്കറികൾ കാബേജ്, ബാക്കോളി, ഗ്രീൻബെൽ പെപ്പർ, കിവി, സെലറി, ചീര എന്നിവയുടെ സ്ഥിരമാ യ ഉപയോഗം കാൻസറിനെ തടയും. ഇവയിൽ വൈറ്റമിൻ-സിയും ഫോളേറ്റും ധാരാളമുണ്ട്. ഇവ കോശത്തിന്റെ ഉത്പാദനത്തിന് അനിവാര്യമാണ്.
ആപ്പിൾ
ആപ്പിളിൽ ജീവകം-സി, ബൈഫേളവനോയ്ഡ്, നാരുകൾ, ധാതുക്കൾ, ജീവകങ്ങൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ജീവകം-സി ചർമത്തിന്റെ നിറം നിലനിർത്താൻ സഹായിക്കും. ഇത് ചർമത്തിന്റെ സ്വതവേയുള്ള ധാതുക്ഷയത്തെ തടയുകയും ചെയ്യും. ദിവസവും ആപ്പിൾ കഴിക്കുകയാണെങ്കിൽ മുഖക്കുരു വരുന്നതു തടയാം. മലബന്ധം ഇല്ലാതാക്കാനും ഇത് സഹായിക്കും. ചർമത്തെ പ്രായാധിക്യത്തിൽ നിന്നു രക്ഷിക്കാനും ആപ്പിളിനു കഴിയും.
പഴം
പഴത്തിൽ ജീവകം എ, ബി, ഇ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് പ്രായാധിക്യത്തെ ചെറുക്കാൻ സഹായിക്കുന്നു. ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം മുതലായവ കൂടി ഇതിലടങ്ങിയിട്ടുണ്ട്.
പപ്പായ
പപ്പായയുടെ ഗുണഗണങ്ങളെക്കുറിച്ചു നമ്മുടെ പൂർവികരുടെ കാലം മുതൽക്കേ കേൾക്കുന്നതാണ്. പപ്പായ ആന്റി ഓക്സിഡന്റിനാൽ സമ്പുഷ്ടമാണ്. ഇതിനകത്തുള്ള പപ്പയ്ൻ എന്ന എൻസൈം മൃതകോശങ്ങളെ നശിപ്പിച്ച് ചർമത്തെ സംരക്ഷി ക്കുന്നു. ചർമത്തിന്റെ സ്വാഭാവിക കാന്തി നിലനിർത്താനും പപ്പായ ഉത്തമമാണ്.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിൽ ജീവകം-എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവിനു കാരണമാകുന്ന ബാക്ടീരിയക്കതിരെ പൊരുതുന്നു . ഇ തിൽ ജീവകം - സി കൂടി അടങ്ങിയിട്ടുള്ളതിനാൽ മുഖക്കുരു വരാതെ ചർമത്തെ സംരക്ഷി ക്കുകയും ചെയ്യുന്നു.
മത്തങ്ങക്കുരു
ഇത് സിങ്ക് കൊണ്ടു സമ്പുഷ്ടമാണ്. പുതിയ ചർമ കോശങ്ങൾ
ഉണ്ടാകുന്നതിനും പ്രോട്ടീൻ സംശ്ലേഷണത്തിനും കോളജൻ ഉത്പാദനത്തിനും ഇത് അത്യാവശ്യമാണ്. ചർമത്തിലുള്ള എണ്ണയുടെ ഉത്പാദനം നിയന്ത്രിച്ച് ചർമത്തിന് കൂടുതൽ നിറവും ഭംഗിയും വർധിപ്പിക്കാൻ മത്തങ്ങക്കുരു സഹായിക്കുന്നു.
ട്രോബറി
ട്രോബറിയിൽ മാലിക് ആസിഡ് ഉള്ളതിനാൽ ഇത് ഒരു പ്രകൃതിദത്തമായ വൈറ്റനിംഗ് ഏജന്റാണ്. ഈ ചുവന്ന പഴം പല്ലിന്റെ വെളുപ്പിനും സഹായിക്കുന്നു. സ്ട്രോബറി ഇടിച്ചു പിഴിഞ്ഞെടുത്ത മിശ്രിതം തേനുമായോ തെരുമായോ കൂട്ടിച്ചേർത്തു മുഖത്തു പുരട്ടിയാൽ തിളങ്ങുന്ന ചർമം ലഭിക്കും. ബ്ലാക്ക് ബെറി, ബ്ലൂബെറി, റാബെറി എന്നിവ സൂര്യതാപത്തിൽ നിന്നും ചർമത്തെ നശിക്കാതെ സംരക്ഷിക്കുന്നു.
തണ്ണിമത്തൻ
തണ്ണിമത്തൻ ജീവകം സിയുടെ കലവറയാണ്. ഇത് കൊളാജന്റെ ഉത്പാദത്തിന് ആവശ്യമാണ്. വാർധക്യ ലക്ഷണത്തെ തടയാനും തണ്ണി മത്തൻ ഉത്തമമാണ്. ആന്റി ഓക്സിഡന്റ് പ്രായാധിക്യത്തെ ചെറുക്കുന്നു.
മാങ്ങ
മാമ്പഴം പഴങ്ങളുടെ രാജാവാണ്. ഇതിന്റെ സ്വാദു കൊണ്ടു മാതമല്ല ആരോഗ്യപരമായ ഗുണങ്ങൾ മുൻ നിർത്തിക്കൂടിയാണു പഴങ്ങളുടെ രാജാവ് എന്നു വിശേഷിപ്പിക്കു ന്നത്. മാമ്പഴത്തിൽ ജീവകം-എ, ആന്റിഓക്സിഡന്റ് എന്നിവ ധാരാളമുള്ളതിനാൽ പ്രായാധിക്യത്തെ ചെറുക്കാനും പുതിയ ചർമ കോശങ്ങൾ ഉണ്ടാകുന്നതിനും സഹായിക്കുന്നു. മൃദുവായ മാമ്പഴ പൾപ്പ് ചർമത്തിനു ശോഭ നൽകുന്നു.
നാരങ്ങ
നാരങ്ങയിൽ ജീവകം -സി. ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതു കൊളാജൻ സംശ്ലേഷണത്തിനു സഹായിക്കുന്നു. നാരങ്ങ പതിവായി ഉപയോഗിച്ചാൽ, അതായതു നമ്മുടെ ദിവസേനയുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുകയോ ചർമ്മത്തിൽ പുരട്ടുകയോ ചെയ്താൽ ആരോഗ്യമുള്ള ചർമം ഉണ്ടാകുന്നതിനും ചർമത്തെ പാടുകളിൽ നിന്നു സംരക്ഷിക്കുന്നതിനും മുഖക്കുരു മാറുന്നതിനും കറുത്ത പാടുകൾ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
പൈനാപ്പിൾ
പൈനാപ്പിളിൽ വൈറ്റമിനും മിനറലിനും പുറമേ അതിൽ അടങ്ങിയിരിക്കുന്ന ബാമിലിൻ എന്ന എൻസൈം ശരീരത്തിലെ വരൾച്ച കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ സൂര്യതാപം മൂലം ചർമത്തിലുണ്ടാകുന്ന ക്ഷതങ്ങളിൽ നിന്നു സംരക്ഷണവും നൽകുന്നു. പെനാപ്പിൾ ദഹനത്തിനും ഉത്തമമാണ്. ആപികോട്സ് ഇതിൽ ധാതുക്കൾ, നാരുകൾ, ബീറ്റാകരോട്ടിൻ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് മുഖക്കുരു വരാതെ ചർമത്തെ സംരക്ഷിക്കുന്നു. മലബന്ധം ഇല്ലാതാക്കാനും ആപ്രികോട്ടിനു കഴിയും.
ഓറഞ്ച്
ഇതിൽ ജീവകം-സി ധാരാളമായി ഉള്ളതിനാൽ ചർമത്തിന്റെ നിറം മെച്ചപ്പെടുത്താൻ സഹായിക്കും. ഇതിൽ കൊളാജൻ കൂടിയുള്ളതിനാൽ ചർമം ആരോഗ്യമുള്ളതായി സൂക്ഷിക്കാനും പ്രായാധിക്യത്ത ചെറുക്കാനും ചർമത്തെ ചുളിവുകളിൽ നിന്നും സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
നെല്ലിക്ക
ജീവകം-സി ധാരാളമായി അടങ്ങിയിരിക്കുന്നു. ആന്റി ഓക്സിഡന്റും ധാരാളമായിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും ഇൻഫ്ളമേഷൻ കുറയ്ക്കുന്നതിനും ദഹനത്തിനും സഹായിക്കുന്നു. അസിഡിറ്റി കുറയ്ക്കുന്നതിനും നെല്ലിക്ക് സഹായിക്കും .
വെള്ളം
നാം കഴിക്കുന്ന ഭക്ഷണം പോലെ തന്നെ പ്രധാനമാണു നാം കുടിക്കുന്ന വെള്ളവും. നന്നായി വെള്ളം കുടിക്കുമ്പോൾ ശരീരത്തിലുള്ള ടോക്സിൻ (മാലിന്യങ്ങൾ) മൂത്രത്തിലൂടെ പുറത്തു പോകും. ചർമം തിളക്കമുള്ളതാക്കാനും വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. പതിദിനം കുറഞ്ഞത് 1.5 മുതൽ രണ്ടു ലിറ്റർ വരെ വെള്ളം കുടിക്കണം.
കരിക്കിൻ വെള്ളം
ശരീരത്തിൽ ജലാംശം വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ട്. കരിക്കിൻവെളളം ലവണങ്ങൾ (സോഡിയവും പൊട്ടാസ്യവും) സമ്പുഷ്ടമാണ്. ഇന്നത്തെ തലമുറ കൂടുതലാ യും ഉപയോഗിക്കുന്നത് കോള പോലുള്ള കാർബണേറ്റഡ് ബിവറേജസ് ആണ്. അതിനേക്കാൾ എന്തുകൊണ്ടും കൈച്ചപ്പെട്ടതാണു കരിക്കിൻ വെള്ളം. ശരീരത്തിൽ നിർജലീകരണാവസ്ഥ ഉള്ള സമയത്തു കരിക്കിൻവെള്ളം കുടിച്ചാൽ ശരീരത്തിൽ നിന്നും നഷ്ടമായ ലവണങ്ങൾ വീണ്ടെടുക്കാൻ കഴിയും
No comments:
Post a Comment