കണ്ണടയില്ലാതെ കാണാൻ ലാസിക് ചികിത്സ - Eye health care

കണ്ണട ഒഴിവാക്കി കാഴ്ച്ചകൾ കാണാൻ പ്രാപ്തമാക്കുന്ന നൂതന ചികിത്സാരീതിയാണ് ലാസിക് ഈ ചികിത്സാരീതി ഉപയോഗിച്ച് കണ്ണട ഒഴിവാക്കി ജീവിതത്തിലേക്കു സന്തോഷം തിരികെ കൊണ്ടുവരാൻ സാധിക്കും

പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റവും പ്രധാനമാണു കണ്ണുകൾ. അതു കൊണ്ടുതന്നെയാണു മനുഷ്യർ കാഴ്ചശക്തിയെക്കുറിച്ച് ഏറ്റവും വ്യാകുലനാകുന്നത്. കാലം മാറിയതിനനുസരിച്ച് ഏറ്റവും കൂടുതൽ രോഗങ്ങൾ വരുന്നതും കണ്ണുകൾക്കു തന്നെയാണ്. കണ്ണടയോ കോൺടാക്ട് ലെൻസുകളോ വയ്ക്കാത്തവർ വിരളം.

കണ്ണട ഒഴിവാക്കി കാഴ്ചകൾ കാണാൻ പ്രാപ്തമാക്കുന്ന നൂതന ചികിത്സാരീതിയാണ് ലാസിക് (LASIK- Laser Assisted In Situ Keratomileusis). 1998-മുതൽ ലോട്ടസ് ഐ ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ ലാസിക് ചികിത്സ വിജയകരമായി നടത്തി വരുന്നു. ഈ ചികിത്സാ രീതി ഉപയോഗിച്ച് കണ്ണട ഒഴിവാക്കിയവർ നിരവധിയാണ്. സൗത്ത് ഈസ്റ്റ് ഏഷ്യയിൽ ആദ്യമായി എപ്പിലാസിക് സർജറി വിജയകരമായി നടത്തിയത് ലോട്ടസ് ഐ ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ടിലാണ്. ഇതിനകംതന്നെ ലോട്ടസിന്റെ വിവിധ ആശുപത്രികളിലായി 50,000ലേറെ ലാസിക് ശസ്ത്രക്രിയകൾ നടത്തിക്കഴിഞ്ഞു. 

ലാസിക് ചികിത്സാരീതി യെക്കുറിച്ചറിയാം. 

എന്താണ് ലാസിക് ചികിത്സ 

ഹസ്വ ദ്യഷ്ടി(Short sight), ദീർഘ ദൃഷ്ടി(Long Sight), സിലണ്ടിക്കൽ പവർ(Astigmatism) തുടങ്ങി കണ്ണിനുള്ള കാഴ്ചാവൈകല്യങ്ങൾ(Refractive Errors) പരിഹരിക്കുന്നതിനുള്ള നൂതന ചികിത്സാരീതിയാണ് ലാസിക് ചികിത്സ. കണ്ണട ധരിക്കാതെ കാണാം എന്നതാണ് ഈ ചികിത്സയുടെ പ്രത്യേകത.

LASIK or Laser-Assisted In Situ Keratomileusis blog Ajo  കൃഷ്ണമണിയുടെ വ്യക്തത  പരിഷ്ക്കരിക്കുകയാണു ചെയ്യുന്നത്. നമ്മൾ ഒരു വസ്തുവിനെ കാണുമ്പോൾ കൃഷ്ണമണിയിൽകൂടി ലൈറ്റ് റെറ്റിനയിൽ ഫോക്കസ് ചെയ്യണം. എങ്കിൽ മാത്രമേ ശരിയായ രീതിയിൽ കാണാനാവൂ. 

ലാസിക് ചികിത്സ എങ്ങനെ?

കോർണിയയിൽ excimer laser beam പതിപ്പിച്ചു ശരിയാക്കുകയാണ് ചെയ്യുന്നത്. ചികിത്സയ്ക്കു മുമ്പായി കണ്ണിന്റെ മുഴുവൻ പരിശോധനയും നടത്തും. തുടർന്നു Orbscan - Corneal Topography test നടത്തും. ഈ ടെസ്റ്റിലൂടെ കോർണിയയുടെ വലുപ്പം, ആകൃതി, എലിവേഷൻ, വ്യാസം, ഘനം എന്നിവ മനസിലാക്കാൻ കഴിയും. അബറോമെടി(Aberrom-etry) പരിശോധനയിലൂടെ കണ്ണിലുള്ള ചെറിയ അബറേഷൻസ് കണ്ടു പിടിക്കും. റിഫാക്ടീവ് പവർ പരിശോധിച്ചശേഷം കണ്ണു പരിശോധന നടത്തി കണ്ണിന്റെ പ്രഷർ, റെറ്റിന കൂടി പരിശോധിക്കും. തുടർന്നു കണ്ണിലെ കണ്ണുനീരിന്റെ ഘടനയും പരിശോധിച്ചശേഷമാണു സർജറി നടത്തുന്നത്. 

ലാസിക് ചികിത്സയിൽ

കോർണിയയ്ക്ക് അഞ്ചു പാളികളാണുള്ളത്. ലേസർ ചികിത്സ ഒരേ ദിവസം തന്നെ മൂന്നു ഘട്ടമായിട്ടാണ് നടത്തുന്നത്. ആദ്യ രണ്ടു പാളികളും എടുത്തതിനുശേഷം മൂന്നാമത്തെ പാളിയിലാണു ലേസർ പതിപ്പിക്കുന്നത്. കണ്ണിന്റെ പവർ അനുസരിച്ചാണു ലേസർ പതിപ്പിക്കുക. എക്സൈമ ലേസർ 193 എൻഎം ആണ് ഉപയോഗിക്കുന്നത്. അതിനുശേഷം എടുത്ത പാളികൾ തിരിച്ചു വയ്ക്കും . കണ്ണിൽ തുന്നലുകൾ ഇല്ലാതെയാണു തിരിച്ചു വയ്ക്കുന്നത്. ഇങ്ങനെയാണു കാഴ്ചക്കുറവു പരിഹരിക്കപ്പെടുന്നത്.

ലാസിക് ചികിത്സ രണ്ടു തരത്തിൽ 

* സ്റ്റാൻഡേർഡ് ലാസിക് 

* Zyoptix Lasik

ഏതു പ്രായത്തിൽ ലാസിക് ചെയ്യാം 

കാഴ്ചാവൈകല്യം ചെറുപ്രായത്തിൽ തന്നെ ഉണ്ടാകും. പക്ഷേ ലാസിക് ട്രീറ്റ്മെന്റ് ചെയ്യണമെങ്കിൽ 18 വയസ് ഉണ്ടായിരിക്കണം. 30,000 മുതൽ 40,000 രൂപ വരെയാണ് ഇരുകണ്ണുകളും ലാസിക് ട്രീറ്റ്മെന്റ് ചെയ്യുന്നതിനായി വേണ്ടിവരുന്നത്.

വിശ്രമം വേണ്ട 

ലാസിക് ചികിൽസ ചെയ്യുമ്പോൾ വേദന ഉണ്ടാകില്ല. 15 മിനിറ്റിനകം രണ്ടു കണ്ണുകളും ചികിൽസിക്കാവുന്നതാണ്. ലാസിക് ചികിൽസയ്ക്കുശേഷം വിശ്രമം വേണ്ട. ഓപ്പറേഷൻ കഴിഞ്ഞു പിറ്റേന്നു മുതൽ വായിക്കാം, കംപ്യൂട്ടർ ഉപയോഗിക്കാം. കുളിക്കു ന്നതിലും പശ്നമില്ല. രണ്ടാഴ്ച്ച കണ്ണിൽ പൊടി അടിക്കാതെ നോക്കണം. കണ്ണ് തിരുമ്മരുത്. ഒരു മാസം രോഗി തുള്ളിമരുന്ന് ഉപയോഗിക്കണം.


No comments:

Post a Comment

Pages