ഫൂട്ട് സിഗാർ വിത്ത് ചോക്കോ ക്രീം സോസ്
ചേരുവകൾ:
മൈദ ഒരു കപ്പ്
എണ്ണ രണ്ടു ടേബിൾ സ്പൺ
ആപ്പിൾ ഒന്ന്
സപ്പോട്ട ഒന്ന്
പൈനാപ്പിൾ കഷണം അര കപ്പ്
ബദാം എട്ടോ പത്തോ എണ്ണം
ഉണക്ക മുന്തിരി എട്ടോ പത്തോ എണ്ണം
പഞ്ചസാര പൊടിച്ചത് ഒരു ടേബിൾ സ്പൂൺ
കൊക്കോ പൗഡർ രണ്ടു ടേബിൾ സ്പ്പൂൺ
പാൽ കുറുകിയത് അര കപ്പ്
പഞ്ചസാര ഒന്നര ടേബിൾ സ്പൂൺ
വെണ്ണ ഒരു ടേബിൾ സ്പൺ
ക്രീം രണ്ടു ടേബിൾ സ്പൺ
വറുക്കുന്നതിനാവശ്യമായ എണ്ണ
തയ്യാറാക്കുന്ന വിധം:
മൈദ നന്നായി അരിച്ചെടുത്ത് അൽപം എണ്ണ ചേർത്ത് കുഴച്ചു വയ്ക്കക. ആപ്പിൾ, സപ്പോട്ട, പൈനാപ്പിൾ എന്നിവ കഷണങ്ങളാക്കുക. ബദാം, ഉണക്കമുന്തിരി നുറുക്കിയതും പഞ്ചാസരപൊടിയും ഇതിൽ ചേർക്കുക.
മൈദമാവ് കൊണ്ട് ചപ്പാത്തി തയ്യാറാക്കി ചതുരാകൃതിയിൽ മുറിച്ചെടുക്കുക. ഇതിനകത്ത് ഫൂട്ട് മിശ്രിതം വച്ച് റോൾ ചെയ്യുക. വശങ്ങളെല്ലാം നന്നായി ഒട്ടിച്ചശേഷം ചൂടാക്കിയ എണ്ണയിൽ ഇളം ബ്രൗൺ നിറമാവുന്നതു വരെ വറുക്കുക. വെണ്ണ ചൂടാക്കുക. ഇതിൽ പഞ്ചസാരയും കൊക്കോ പൗഡറും ചേർക്കുക. പഞ്ചസാര അലിയുംവരെ ചൂടാക്കുക. ഇനി പാലും ക്രീമും ചേർക്കുക. സോസ് തയ്യാർ. ഫൂട്ട് സിഗാർ സോസിനോപ്പം സർവ്വ് ചെയ്യാം .
ക്രീമി ഫ്രൈഡ് വാൺടോസ്
ചേരുവകൾ:
മൈദ ഒരു കപ്പ്
എണ്ണ ഒന്നര ടേബിൾ സ്പൂൺ
കാരറ്റ് ഒന്ന് ) കാപ്സിക്കം ഒന്ന്
സുക്കിനി ഒന്ന് ) ഉള്ളി ഒന്ന്
ബ്രോക്കോലി അര കപ്പ്
ബേബികോൺ രണ്ടോ മൂന്നോ എണ്ണം
കാബേജ് അര കപ്പ്
വെളുത്തുളളി രണ്ടു അല്ലികൾ
വൈറ്റ് സോസ് അര കപ്പ്
ക്രീം കാൽ കപ്പ്
കുരുമുളകുപൊടി കാൽ ടീ സ്പൺ
വറുക്കുന്നതിനാവശ്യമായ എണ്ണ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
മൈദ, ഉപ്പ്, എണ്ണ എന്നിവ നന്നായി കുഴച്ച് മാവ് തയ്യാറാക്കുക. കാപ്സിക്കം, സവാള, കാബേജ് എന്നിവ കഴുകി ചെറുതായി അരിയുക. വൈറ്റ് സോസിൽ ക്രീം ചേർത്ത് അരിഞ്ഞ പച്ചക്കറികൾ ഇതിൽ ചേർക്കുക. മൈദ മാവ് പൂരി പോലെ പരത്തിയെടുത്ത് ഇതിനു മീതെ പച്ചക്കറി മിശ്രിതം വച്ച് വശങ്ങൾ ഒട്ടിച്ച് ഡീപ്പ് ഫ്രൈ ചെയ്യുക. സുക്കിനി കനം കുറച്ച് അരിയുക. എണ്ണ ചൂടാക്കി വെളുത്തുള്ളി ചെറുതായി അരിഞ്ഞ് ഇതിൽ ചേർത്ത് വഴറ്റുക. ഇതിലേയ്ക്ക് സുക്കിനി, ബേബികോൺ, ബ്രോക്കോലി എന്നിവ ചേർത്ത് വേവി ക്കുക. ഇനി ഉപ്പും കുരുമുളകുപൊടിയും ചേർക്കാം. വാൺടോസിനൊപ്പം സർവ്വ് ചെയ്യാം.
പൗച്ച്സ് ഇൻ കോക്കനട്ട് മിൽക്ക്
ചേരുവകൾ:
മൈദ ഒരു കപ്പ്
എണ്ണ ഒരു ടേബിൾ സ്പൺ
വാട്ടർ ചെസ് നട്ട് രണ്ടോ മൂന്നോ എണ്ണം
സപ്പോട്ട ഒന്ന് ) ആപ്പിൾ ഒന്ന്
പേരയ്ക്ക ഒരെണ്ണം
പൈനാപ്പിൾ കഷണങ്ങൾ അര കപ്പ്
തേങ്ങാപ്പാൽ ഒരു കപ്പ്
കുരുമുളകുപൊടി കാൽ ടീസ്പൂൺ
ചാട്ട് മസാല അര ടീ സ്പൂൺ
വെണ്ണ ഒരു ടേബിൾ സ്പൺ
ബദാം എട്ടോ പത്തോ എണ്ണം
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
മൈദ അരിച്ച് ഇതിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ എണ്ണയും കാൽ ടീ സ്പ്പൂൺ ഉപ്പും ചേർത്ത് കുഴയ്ക്കുക. ചപ്പാത്തി പരത്തി മാറ്റി വയ്ക്കുക. ഒരു ബൗളിൽ ഫൂട്ട്സ് ചെറുതായി മുറിച്ച് ചാട്ട് മസാല ചേർക്കുക. ഇനി ഫൂട്ട്സ് ചപ്പാത്തിയിൽ നിറച്ച് ത്രികോണാകൃതിയിൽ മടക്കി വശങ്ങൾ നന്നായി ഒട്ടിക്കുക. രണ്ടു കപ്പ് വെള്ളം തിളപ്പിച്ച് പൗച്ചുകൾ വെള്ളത്തിൽ 4-5 മിനിറ്റ് ഇട്ടു വയ്ക്കുക. വെണ്ണ ചൂടാക്കി ഇതിലേയ്ക്ക് തേങ്ങാപാൽ, ഉപ്പ്, കുരുമുളകുപൊടി ചേർക്കുക. ഇനി പൗച്ചുകൾ ഓരോന്നായി ഇടുക. തീ അണച്ച ശേഷം ബദാം കഷണങ്ങൾ ചേർക്കുക. ചൂടോടെ സർവ്വ് ചെയ്യാം.
No comments:
Post a Comment